---
title: "കൂത്തുപറമ്പിൽ മിനിലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു"
english_title: "Minilorry hits electric post and overturns in Koothupramba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112636/Minilorry hits electric post and overturns in Koothupramba"
published_at: "2023-05-05T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64546d9602aa9_IMG-20230505-WA0000.jpg"
keywords: []
---

# കൂത്തുപറമ്പിൽ മിനിലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു

> **Lead Summary:** കൂത്തുപറമ്പിനടുത്ത പൂക്കോട് ശാരദാസിൽ നിയന്ത്രണം വിട്ട മിനിലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. വീട്ട് മതിലും തകർന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

## Article Content

കൂത്തുപറമ്പിനടുത്ത പൂക്കോട് ശാരദാസിൽ നിയന്ത്രണം വിട്ട മിനിലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. വീട്ട് മതിലും തകർന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112636/Minilorry hits electric post and overturns in Koothupramba)